#PoliceCase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് അഞ്ച് മണിക്കൂറിൽ മൂന്നു തവണ; പ്രതിക്ക് അവസാന ശ്വാസം വരെ തടവ് ശിക്ഷ

#PoliceCase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് അഞ്ച് മണിക്കൂറിൽ മൂന്നു തവണ; പ്രതിക്ക് അവസാന ശ്വാസം വരെ തടവ് ശിക്ഷ
Jan 2, 2025 05:25 PM | By VIPIN P V

ഗാന്ധിനഗർ: ( www.truevisionnews.com ) പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ പ്രതിക്ക് മരണം വരെ തടവുശിക്ഷ വിധിച്ച് കോടതി.

ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. മുഹമ്മദ് സാദിക്ക് ഖത്രി എന്ന പ്രതിയ്ക്കാണ് കോടതി അവസാന ശ്വാസം വരെ തടവുശിക്ഷ വിധിച്ചത്.

പ്രതിയുടെ കൂട്ടാളികളെയും കേസില്‍ ശിക്ഷിച്ചിട്ടുണ്ട്.

പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ അഞ്ച് മണിക്കൂറിനുള്ളില്‍ മൂന്നുതവണയാണ് പ്രതി പീഡിപ്പിച്ചത്. ഇയാള്‍ പിടിയിലാകുമ്പോള്‍ ലൈംഗിക ഉത്തേജനത്തിനുള്ള ഗുളികകളും കണ്ടെത്തിയിരുന്നു.

പ്രതിയുടെ ലൈംഗിക വൈതൃകം ബോധ്യപ്പെട്ടതോടെയാണ് കോടതി അപൂര്‍വ വിധി പ്രഖ്യാപനം നടത്തിയത്.

2021 ഒക്ടോബര്‍ 18ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. സോഷ്യല്‍ മീഡിയയില്‍ നിന്ന് പരിചയപ്പെട്ട യുവാവിനെ കാണാന്‍ സഹായിക്കാമെന്ന് പറഞ്ഞ് വീടുവിട്ട് ഇറങ്ങിയ പെണ്‍കുട്ടിയെ പ്രതികള്‍ കൂട്ടികൊണ്ടുപോകുകയായിരുന്നു.

മുംബൈയിലേക്ക് പോകാനായിരുന്നു പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത്. ട്രെയിന്‍ യാത്രക്കിടെയാണ് പെണ്‍കുട്ടിയെ മുഹമ്മദ് സാദിക്ക് പരിചയപ്പെടുന്നത്.

ഉമര്‍ഗം സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ മറ്റൊരു ട്രെയിനില്‍ കയറാന്‍ സഹായിക്കാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതും മുഹമ്മദ് സാദിക്ക് ആയിരുന്നു. തുടര്‍ന്ന് തളര്‍ന്നുവീണ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു.

അടുത്ത ദിവസം ബോധം വന്ന ശേഷം പെണ്‍കുട്ടി അമ്മാവനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

#minorgirl #molested #three #times #five #hours #Accused #sentenced #imprisonment #till #last #breath

Next TV

Related Stories
#dead | കൂട്ടുകാരോടൊപ്പം ജന്മദിനാഘോഷത്തിന് പിന്നാലെ ഐഐഎം വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു

Jan 6, 2025 08:47 PM

#dead | കൂട്ടുകാരോടൊപ്പം ജന്മദിനാഘോഷത്തിന് പിന്നാലെ ഐഐഎം വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു

സുഹൃത്തുക്കളോടൊപ്പം തന്റെ 29-ാം ജന്മദിനം ആഘോഷിച്ച് മണിക്കൂറുകൾക്ക് ശേഷം ജനുവരി 5 ന് പുലർച്ചെയാണ്...

Read More >>
#deadbody |  ക്രൂരത... പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കൊണ്ടുപോയത് കാലിൽപ്പിടിച്ച് വലിച്ചിഴച്ച്

Jan 6, 2025 08:17 PM

#deadbody | ക്രൂരത... പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കൊണ്ടുപോയത് കാലിൽപ്പിടിച്ച് വലിച്ചിഴച്ച്

ആംബുലൻസിൻ്റെ ഓപ്പറേറ്റർമാരാണ് ഇവരെന്ന് റിപ്പോർട്ടുകൾ...

Read More >>
#founddeathcase | 'പോണ്ടിച്ചേരി പോകുമെന്ന് പറഞ്ഞു, പിന്നെ കണ്ടത്...'; അനൂപും രാഖിയും ജീവനൊടുക്കിയത് മക്കൾക്ക് വിഷം നൽകിയ ശേഷം

Jan 6, 2025 04:39 PM

#founddeathcase | 'പോണ്ടിച്ചേരി പോകുമെന്ന് പറഞ്ഞു, പിന്നെ കണ്ടത്...'; അനൂപും രാഖിയും ജീവനൊടുക്കിയത് മക്കൾക്ക് വിഷം നൽകിയ ശേഷം

ഐടി ജീവനക്കാരനായ അനൂപ് കുമാർ, ഭാര്യ രാഖി, ഇവരുടെ അഞ്ച് വയസ്സുള്ള മകൾ അനുപ്രിയ, രണ്ട് വയസ്സുള്ള മകൻ പ്രിയാംശ് എന്നിവരെയാണ് മരിച്ച നിലയിൽ...

Read More >>
#holiday | ജനുവരി 17നും അവധി പ്രഖ്യാപിച്ചു, പൊങ്കലിന് ആറ് ദിവസം അവധി

Jan 6, 2025 04:38 PM

#holiday | ജനുവരി 17നും അവധി പ്രഖ്യാപിച്ചു, പൊങ്കലിന് ആറ് ദിവസം അവധി

ഇതോടെ ജനുവരി 14 മുതൽ 19 വരെ ഞായർ ഉൾപ്പെടെ ആറ് ദിവസം അവധി...

Read More >>
#shock | ചമ്മന്തിക്കായി തേങ്ങ ചിരകുന്നതിനിടെ ചിരവയിൽ നിന്ന് ഷോക്കേറ്റു, 35കാരിക്ക് ദാരുണാന്ത്യം

Jan 6, 2025 03:12 PM

#shock | ചമ്മന്തിക്കായി തേങ്ങ ചിരകുന്നതിനിടെ ചിരവയിൽ നിന്ന് ഷോക്കേറ്റു, 35കാരിക്ക് ദാരുണാന്ത്യം

മാരിമുത്തു എന്ന ചെറുകിട ഹോട്ടൽ ഉടമയാണ് 35കാരിയുടെ ഭർത്താവ്. രണ്ട് കുട്ടികളാണ്...

Read More >>
#murder | ഹൃദയം കീറി മുറിച്ചു, കരൾ 4 കഷ്ണമാക്കി, തലയോട്ടിയിൽ 15 മുറിവ്; മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടത് അതിക്രൂരമായി

Jan 6, 2025 01:02 PM

#murder | ഹൃദയം കീറി മുറിച്ചു, കരൾ 4 കഷ്ണമാക്കി, തലയോട്ടിയിൽ 15 മുറിവ്; മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടത് അതിക്രൂരമായി

ശരീരത്തിന്റെ പല ഭാഗത്തും ഗുരുതര ഒടിവുകളും ആന്തരികാവയവങ്ങളിൽ വരെ മുറിവുകൾ ഉള്ളതായാണ് റിപ്പോർട്ടിൽ...

Read More >>
Top Stories